രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടുകഴിഞ്ഞു. അതിന് ശേഷം ചെന്നൈയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ രജിത് മാര്‍ച്ച് 15 ന് രാത്രി കൊച്ചിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഇതൊന്നും അല്ല വാര്‍ത്ത. രജിത് കുമാര്‍ ആരാധകര്‍ കൊച്ചി വിമാനത്താവളത്തില്‍ കാണിച്ച ചെയ്ത്തുകളാണ് ഇപ്പോള്‍ ചൂടുപിടിച്ച വിവാദമായിരിക്കുന്നത്.