Vijay Fans Put up Posters in Tamil Nadu
നടന്‍ വിജയ്യെ ആദായനികുതിവകുപ്പ് 24 മണിക്കൂറോളം ചോദ്യംചെയ്ത സംഭവത്തിനു പിന്നാലെ തമിഴ്‌നാടില്‍ പ്രതിഷേധം കത്തുന്നു. വിജയ് യെ പിന്തുണച്ച് തമിഴ്‌നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'തമിഴ്നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ' എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് മധുര ജില്ലയിലെ നിരവധി ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചുള്ള പിന്തുണയുമായി രംഗത്തെത്തിയത്.
#Vijay #TamilNadu