Clash Between Daya And Pavan After Luxury Budget Task
ലക്ഷ്വറി ടാസ്‌ക്കില്‍ നാണയത്തുട്ടുകള്‍ സ്വന്തമാക്കാനായി ഏത് മാര്‍ഗവും സ്വീകരിക്കാമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. മറ്റുള്ളവരെ ഇടിച്ചിട്ടും ചാടിപ്പിടിച്ചുമൊക്കെയായിരുന്നു ഓരോരുത്തരും നാണയം സ്വന്തമാക്കിയത്. ഇതിനിടയിലാണ് ദയയുടെ കൈയ്യില്‍ നിന്നും പവന്‍ നാണയം തട്ടിപ്പറിച്ചത്. മത്സരത്തിന് ശേഷം ഇതേക്കുറിച്ച് പറഞ്ഞ് ഇരുവരും വഴക്കിട്ടിരുന്നു. ഒരു പോയിന്റാണെങ്കിലും തനിക്കത് ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നായിരുന്നു ദയ പറഞ്ഞത്. അത് സൂക്ഷിക്കണമെന്നായിരുന്നു പവന്റെ വാദം.