മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഷൈലോക്ക് കുതിക്കുന്നത്.ഇപ്പോഴിതാ മറ്റൊരു പ്രത്യേകതയും ചിത്രം നേടിയിരിക്കുകയാണ്. നാലു ദിവസത്തിനുള്ളില്‍ 400 അധിക ഷോകളാണ് ഷൈലോക്കിന് ഉണ്ടായത്. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം