കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ വാസത്തിന് ഏറെ ആയുസുണ്ടാകില്ലെന്ന സൂചന നല്കി കേരള ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ. വിരേന്‍ ഡിസില്‍വ. യംഗ് ബ്ലാസ്‌റ്റേഴ്‌സ് പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സി.ഇ.ഒ. നിലപാട് വ്യക്തമാക്കിയത്.