Australia beat Sri Lanka by nine wickets in second Twenty20
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ 9 വിക്കറ്റിനാണ് ഓസീസ് നാണംകെടുത്തിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 134 റണ്‍സിന്റെ ജയം ആഘോഷിച്ചിരുന്നു. ആദ്യ കളിയില്‍ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ 60 റണ്‍സുമായി രണ്ടാം മത്സരത്തിലും തിളങ്ങി. സ്റ്റീവ് സ്മിത്തും അര്‍ധശതകം നേടി.