India Won by Innings & 202 Runs
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നാണംകെടുത്തിയത്. ഇതോടെ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ ഭദ്രമാക്കുകയും ചെയ്തു.