കോഹ്ലി - രോഹിത് പോര് മുറുകി, ആര് ജയിക്കും?

Webdunia Malayalam 2019-09-20

Views 3

റൺ‌വേട്ടക്കായി വെടിക്കെട്ട് ബാറ്റ്സ്മാനായ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും തമ്മിലുള്ള മത്സരം മുറുകി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി റെക്കോര്‍ഡ് സ്വന്തമാക്കിയതോടെയാണ് കോഹ്ലി- രോഹിത് അങ്കം മുറുകിയത്.

രോഹിത് ശർമയുടെ റെക്കോർഡ് ആണ് കോഹ്ലി തകർത്തത്. തന്‍റെ റണ്‍സമ്പാദ്യം കോലി 2441ലെത്തിച്ചപ്പോള്‍ ഹിറ്റ്‌മാന് 2434 റണ്‍സാണുള്ളത്. ടി20 റണ്‍വേട്ടയില്‍ കോഹ്ലി - രോഹിത് അങ്കം മുറുകുമ്പോൾ അടുത്ത മത്സരത്തിൽ എന്തും സംഭവിക്കാം. 2283 റൺസുമായി ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്.

മൊഹാലിയില്‍ 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സുമായി കോലി മത്സരത്തിലെ താരമാവുകയായിരുന്നു. കോലി വെടിക്കെട്ടും ശിഖര്‍ ധവാന്‍റെ പ്രകടനവും ചേര്‍ന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി.
#RohitSharma #Rohit #ViratKohli #KOhli

Share This Video


Download

  
Report form
RELATED VIDEOS