Heavy rain continues; mullapperiyar water level increases
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്ത് പെയ്തതോടെ പ്രളയ സമാന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ദുരിതപെയ്ത്തില്‍ ഇന്ന് മാത്രം എട്ട് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മഴ കനത്തതോടെ പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജല നിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിയിലേക്ക് ഏഴ് അടി വെള്ളമാണ് ഒഴുകിയെത്തിയിരിക്കുന്നത്.