this wooden scooter is viral in world
ഈ ആധുനിക ലോകത്തിലും പെട്രോളോ ഡീസലോ ഒന്നും ഇല്ലാതെ, പഴമയേയും പുതുമയേയും കൂട്ടിയിണക്കിയ ഒരു പ്രത്യേക വാഹനം ഉപയോഗിക്കുന്ന ഒരുകൂട്ടരുണ്ട്. കാഴ്ചയില്‍ നമ്മളുടെ സ്‌കൂട്ടറിനെപോലെയിരിക്കും. രണ്ടു ചക്രങ്ങള്‍, സീറ്റ്, ഹാന്‍ഡില്‍ എന്നിങ്ങനെ കാഴ്ചയില്‍ സ്‌കൂട്ടര്‍ തന്നെ. പക്ഷേ തടികൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മാത്രം. ഫിലിപ്പിന്‍സിലെ ലൂസോണ്‍ ദ്വീപിലെ ആദിവാസി വിഭാഗമാണ് ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്. മറ്റൊരു സ്‌കൂട്ടറിനും കാണാത്ത ഭംഗിയാണ് ഇവയുടെ മറ്റൊരു പ്രത്യേകത.