Mammootty's mamankam master Achuth play lead role
മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് പറഞ്ഞ മാമാങ്കം ഈ വര്‍ഷം റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ മാമാങ്കത്തിലെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നു. ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ യുദ്ധത്തിനിടെ വാളും പരിചയും വീശി ഓടുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇവരെ പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്നൊരു മുഖം കൂടി ആ പോസ്റ്ററിലുണ്ടായിരുന്നു. മമ്മൂട്ടിയ്ക്കും മുകളില്‍ പറന്ന് പൊങ്ങി വായുവില്‍ വെട്ടുന്ന ഒരു കൊച്ച് പയ്യനായിരുന്നു ഇത്. പോസ്റ്റര്‍ വൈറലായതിന് പിന്നാലെ ആരാണ് ഈ പയ്യനെന്ന് അന്വേഷിച്ചവരാണ് കൂടുതല്‍ പേരും. ഒടുവില്‍ ഈ കുട്ടി ചേകവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആറാം ക്ലാസുകാരനായ ചെറിയൊരു പയ്യനാണ് മാമാങ്കത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ പോവുന്നത്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബിലൂടെ കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്