india Vs south africa match Preview
വിജയത്തുടക്കം തേടി വിരാട് കോലിയുടെ ടീം ഇന്ത്യ ബുധനാഴ്ച ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യ ആദ്യ കളിയില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യ ജയത്തോടെ തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആദ്യ രണ്ടു കളികളിലും തോറ്റ ദക്ഷിണാഫ്രിക്ക വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.സതാംപ്റ്റണിലെ റോസ്ബൗളില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഇരുടീമിലെയും ചില താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലും നിര്‍ണായകമാവും. മല്‍സരവിധി നിര്‍ണയിക്കുന്നതിലും ഈ വ്യക്തിഗത പോരാട്ടങ്ങള്‍ക്കു പങ്കുണ്ടാവും. ഇവ ആരൊക്കെ തമ്മിലായിരിക്കുമെന്നു നോക്കാം