david warner tolled by barmy armyഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഓസ്‌ട്രേലിയയന്‍ താരം ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ച് ഇംഗ്ലീഷ് ആരാധകര്‍. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരുവര്‍ഷം ഓസ്‌ട്രേലിയന്‍ ടീമിന് പുറത്തായിരുന്ന വാര്‍ണറെ വഞ്ചകനെന്നാണ് ഇംഗ്ലണ്ട് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയുടെ വിളി. വാര്‍ണറുടെ ജഴ്‌സിയില്‍ ചീറ്റ്‌സ് എന്ന് എഴുതി ഒരു ചിത്രവും ഇവര്‍ പുറത്തുവിട്ടു.