sixth phase election tomorrow
ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചതോടെ അവസാന നിമിഷങ്ങളില്‍ ഒരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി അണിയറയില്‍ കരുനീക്കങ്ങള്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് നാളെ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുന്നത്. ഈ 59 മണ്ഡലങ്ങളിലെ ജനവിധി ഏറെ നിര്‍ണ്ണായകമാവുക ബിജെപിക്കാണ്.