Priyanka Gandhi laughs as children chant anti-Modi slogans
കാവല്‍ക്കാരന്‍ കള്ളനാണ്...ഇക്കുറി ഈ മുദ്രാവാക്യം വിളിച്ചത് രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ കോണ്‍ഗ്രസ് നേതാക്കളോ, മറ്റ് പ്രതിപക്ഷ നേതാക്കളോ ആരും അല്ല, കുട്ടികളാണ്. സംഭവം നടന്നത കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു. ഇത് പ്രിയങ്കയും കോണ്‍ഗ്രസും പറഞ്ഞ് പഠിപ്പിച്ചതാണ് എന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഇവര്‍ക്ക് എതിരെ ഉന്നയിച്ചത്.