kannanthanam sent son to meet mammootty but he refused to correct his words
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെല്ലാം തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കണക്കുകൂട്ടലുകളിലാണ്. എന്നാല്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം മാത്രം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. നടന്‍ മമ്മൂട്ടിക്ക് ഹുങ്കാണെന്ന് പറഞ്ഞാണ് ആദ്യം കണ്ണന്താനം വിവാദമുണ്ടാക്കിയത്.