ടിപി സെൻകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ അൽഫോൺസ് കണ്ണന്താനം രംഗത്ത്. നമ്പിനാരായണന് പത്മവിഭൂഷൺ നൽകേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് ടിപി സെൻകുമാർ പറഞ്ഞത്. അതേസമയം ഇത് മലയാളികളുടെ ഡിഎൻഎയുടെ പ്രശ്നമാണെന്നും ആർക്കെങ്കിലും എന്തെങ്കിലും അംഗീകാരം കിട്ടിയാൽ ഈ പ്രശ്നം ഉടലെടുക്കുമെന്നും അൽഫോൺസ് കണ്ണന്താനം പറയുന്നു. എന്നാൽ സെൻകുമാർ ബിജെപി അല്ലെന്നും സെൻകുമാറിന് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു