2010 ല്‍ ഹിറ്റാക്കിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമിറക്കി മമ്മൂട്ടി കൈയടി വാങ്ങിയിരിക്കുകയാണ്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയറ്ററുകളെ കീഴടക്കി കൊണ്ടിരിക്കുന്നതിനൊപ്പമാണ് മമ്മൂട്ടിയുടെ മധുരരാജയും റിലീസ് ചെയ്തത്. ലൂസിഫറിന് ലഭിച്ചത് പോലെ വലിയ പ്രധാന്യം മധുരരാജയ്ക്കും ലഭിച്ചിരുന്നു. റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
Madhuraraja boxoffice collection report