മോദി തന്നെ മോഷ്ടാവാകുമ്പോൾ ബിജെപി നേതാക്കൾ എന്തിന് കാവൽക്കാരാകണം എന്ന് രാഹുൽ ഗാന്ധി. ചൗക്കീദാർ ക്യാമ്പയിനെതിരെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എല്ലാം മോഷ്ടിക്കുന്നത്. പിന്നെ എന്തിനാണ് ബിജെപി നേതാക്കൾ തങ്ങളുടെ പേരിൽ കാവൽക്കാരനെന്ന് ചേർക്കണമെന്നാണ് രാഹുൽഗാന്ധിയുടെ ചോദ്യം. കാവൽക്കാരൻ കള്ളനാണ് എന്ന രാഹുൽഗാന്ധിയുടെ വിമർശനത്തിനു മറുപടിയായാണ് ബിജെപി ചൗക്കീദാർ ക്യാമ്പയിൻ തുടങ്ങിയത്. എന്നാൽ വീണ്ടും പ്രധാനമന്ത്രിയെ മോഷ്ടാവ് എന്നാണ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തത് . എന്നാൽ പലതും മറക്കാനുള്ളവരും കള്ളം ചെയ്തവരും മാത്രമാണ് ചൗക്കീദാർ ക്യാമ്പയിനെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാഹുൽഗാന്ധിയെ പരിഹസിച്ചു
#mainbhichowkidar #congress #pmmodi