ശബരിമലയിൽ നാളെ നട തുറക്കും. ക്ഷേത്ര മഹോത്സവത്തിന് വേണ്ടിയാണ് നാളെ വീണ്ടും നടതുറക്കുന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറക്കുക. തുടർന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേൽശാന്തി തീ പകരും.വൈകുന്നേരം 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലെ നടതുറക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ശബരിമല നട തുറന്നാൽ വീണ്ടും യുവതികൾ ദർശനം നടത്താൻ എത്തുമോ എന്നതാണ് ഭക്തർ അടക്കമുള്ളവർ ഉറ്റുനോക്കുന്നത്.