തുലാമാസ പൂജകൾക്കായി ശബരിമലയിൽ നാളെ നട തുറക്കുകയാണ്. പ്രതിഷേധം ശക്തമാക്കിക്കൊണ്ടാണ് ഹിന്ദുസംഘടനകൾ മുമ്പോട്ട് പോകുന്നത്. സ്ത്രീകളുടെ പ്രവേശനം തടയാൻ സ്ത്രീകൾ തന്നെയാണ് പ്രതിഷേധവുമായി നിലയ്ക്കലിലും പമ്പയിലും തമ്പടിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ മുന്നിൽ കണ്ടു കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണിപ്പോൾ സർക്കാർ.