ഇത് മൗനി ബാബയുടെ സർക്കാരല്ല. രാജ്യത്തെ സൈനികർക്കു വേണ്ടി സർജിക്കല്‍ സ്ട്രൈക്ക് നടത്തി പകരം ചോദിച്ച മോദിജിയുടെ സർക്കാരാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഉത്തർ പ്രദേശിലെ അംറോഹയിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. രാമക്ഷേത്രം അയോദ്ധ്യയിൽ തന്നെ നിർമ്മിക്കാന്‍ ബിജെപി തയ്യാറാണ്. എന്നാൽ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായമെന്താണ്. എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുകയാണ് എന്നാൽ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്