ഇന്ത്യ തിരിച്ചടിച്ചത് 250 ഭീകരവാദികളുടെ ജീവനെടുത്തുകൊണ്ട് തന്നെയെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ഭീകരവാദികളുടെ മരണത്തിൻറെ കണക്ക് ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ പുൽവാമ ഭീകരാക്രമണത്തെയും ബലക്കോട്ട് ഭീകരാക്രമണത്തെയും രാഷ്ട്രീയവൽക്കരിക്കരുതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയിരിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. പാക് അധീന കാശ്മീരിൽ അകപ്പെട്ടുപോകുന്ന ഇന്ത്യൻ ജവാന്മാരെ പാക്കിസ്ഥാൻ കഴുത്തറുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പാക് അധീന കശ്മീരിൽ അകപ്പെട്ടുപോയ ഇന്ത്യൻ ജവാനെ വെറും 30 മണിക്കൂർ കൊണ്ട് ഇന്ത്യ തിരിച്ചെത്തിയിരിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.