ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഇത്തവണ കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കും എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു. അമേഠിയിൽ രാഹുൽ ഗാന്ധിക്കു ജനസമ്മതി കുറഞ്ഞതാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആണ് രാഹുൽ ഗാന്ധിക്ക് ഇത്തവണ അമേഠിയിൽ എതിരാളിയായി എത്തുന്നത്. നേരത്തെ രാഹുൽഗാന്ധി അമേഠി സന്ദർശിച്ചപ്പോൾ ഗോ ബാക്ക് ടു ഇറ്റലി എന്ന മുദ്രാവാക്യവുമായി കർഷകർ പ്രതിഷേധിച്ചിരുന്നു.