ശബരിമല വിഷയത്തിൽ സർക്കാരിൻറെ നിലപാടുകളെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 1991ലെ വിധി നിയമപ്രകാരം അല്ലെന്നും അതുകൊണ്ടാണ് സുപ്രീംകോടതി 2018ൽ അത് തിരുത്തിയത് എന്നും പിണറായി പറയുന്നു. ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളുണ്ടാക്കുന്നത് ജാതി മനോഭാവം ഉള്ളിൽ ഉള്ളവരാണെന്നും പിണറായി കൂട്ടിച്ചേർത്തു. എന്നാൽ ബിജെപിയുടെ സമരം പൂർണ്ണ പരാജയമാണെന്നും പിണറായി പറയാൻ മറന്നില്ല. വിശ്വാസികൾക്ക് സർക്കാരിനെ അറിയാമെന്നും ശബരിമലയിൽ എന്താണ് നടക്കുന്നതെന്നും അവർക്കറിയാം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു