അയ്യപ്പ ധർമ്മം സംരക്ഷിക്കാൻ ടിപി സെൻകുമാറിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി രൂപീകരിക്കുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് പുതിയതായി സെൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്നത്. ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥർ കാട്ടികൂട്ടിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യുകയാണ് ലക്ഷ്യം. ഭരണകൂട വിധേയത്വം പോലീസ് കാണിക്കുന്നുവെന്നു ഈ സംഘം വിലയിരുത്തുന്നു. ആക്ടിവിസ്റ്റുകൾക്കും മാവോബന്ധം ആരോപിക്കപ്പെടുന്ന സ്ത്രീകൾക്കും പോലീസ് സംരക്ഷണം നൽകിയതിനെയും സംഘം ചോദ്യം ചെയ്യും