വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ബിജെപി അതിശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകളെ പൂർത്തീകരിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നവരും പ്രതീക്ഷകൾക്ക് തടയിടുന്നവരും തമ്മിലുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ബിജെപി ജനാധിപത്യവിരുദ്ധ നിലപാടുകളല്ല സ്വീകരിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ ബിജെപിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി,നോട്ടുനിരോധനം അടക്കമുള്ള വിഷയങ്ങളിൽ നിരവധി വിമർശനങ്ങൾ ബിജെപിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇവയൊന്നും ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.