കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് ഒപ്പമാണ് കോൺഗ്രസ് നിലക്കുന്നതെന്നും മോദി പറഞ്ഞു. ഹെലികോപ്റ്റർ അഴിമതിയിൽ ക്രിസ്ത്യൻ മിഷേലിനെ രക്ഷിക്കാൻ കോൺഗ്രസുകാർ അഭിഭാഷകനെ അയച്ചത് രാജ്യം കാണുന്നുണ്ടെന്നും മോദി വിമർശിച്ചു. കോൺഗ്രസ് തട്ടകമായ റായ്ബറേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഇതാദ്യമായാണ് മോദി കോൺഗ്രസ് തട്ടകമായ റായ്ബറേലിയിൽ സന്ദർശനം നടത്തുന്നത്.