ഇടതുമുന്നണി വിപുലീകരണത്തിൽ വിഎസ് അച്യുതാനന്ദൻ തന്റെന അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഇടതുമുന്നണി വിപുലീകരണം കേന്ദ്രകമ്മിറ്റി പുനപരിശോധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതു മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ വരുമെന്ന് സംസ്ഥാന ഘടകം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മുന്നണി വിപുലീകരണം സംസ്ഥാനതലത്തിൽ തീരുമാനിക്കേണ്ട വിഷയമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.