ശബരിമല സമരം ബിജെപിക്ക് വൻ ജനപിന്തുണയാണ് നേടി കൊടുത്തതെന്ന് പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സമരം തുടങ്ങിയ ശേഷം 18600 പേരാണ് മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയത്. ശബരിമല കർമ സമിതി നേതൃത്വം നൽകിയ അയ്യപ്പജ്യോതിയിൽ ബിജെപി ആദ്യഘട്ടത്തിൽ തന്നെ പിന്തുണ നൽകിയിരുന്നു എന്നും എന്നാൽ സിപിഎം ശ്രമിച്ചത് അയ്യപ്പജ്യോതി തകർക്കാൻ ആണെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. അയ്യപ്പജ്യോതി ഒരു രാഷ്ട്രീയ പരിപാടി ആയിരുന്നില്ല എന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതേസമയം ബിജെപിയുടെ നേതൃസംഗമം ഇന്ന് നടക്കും .