ശബരിമല കർമസമിതിയുടെ അയ്യപ്പജ്യോതി നാളെ തെളിയും.10 ലക്ഷത്തോളം ഭക്തരാണ് അയ്യപ്പജ്യോതി സംഗമത്തിന് അണിനിരക്കുക. കാസർഗോഡ് മുതൽ കന്യാകുമാരിവരെയാകും കർമസമിതി അയ്യപ്പജ്യോതി തെളിയിക്കുക. കാസർഗോഡ് സ്വാമി യോഗേന്ദ്ര സരസ്വതിയും കളിയിക്കാവിളയിൽ സുരേഷ് ഗോപി എംപിയും ദീപം തെളിയിക്കും. വൈകിട്ട് ആറ് മണിയോടെ ആകും അയ്യപ്പജ്യോതി തെളിയുക. രാജ്യത്തെ മറ്റ് 12 സംസ്ഥാനങ്ങളിലെ 3000 കേന്ദ്രങ്ങളിലും ഭക്തർ ജ്യോതി തെളിയിക്കും.