director sidhique about mammootty dubbing and voice modulation
ഹിറ്റ്‌ലറിനു ശേഷമിറങ്ങിയ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രവും മമ്മൂട്ടി-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു. ഇവരുടെ സിനിമകള്‍ മിനിസ്‌ക്രീനില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂക്കയെക്കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. നൂറിനെ നൂറ്റിപ്പത്ത് ആക്കുന്ന ഒരാളേയുളളു,അത് മമ്മൂക്കയാണെന്നാണ് അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞത്.