Tea and coffee served in trains to cost Rs 10

News60ML 2018-09-21

Views 3

ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ധിക്കും
പത്ത് രൂപയാക്കാനാണ് തീരുമാനം


ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി ഉടനെ വിലവര്‍ധിപ്പിക്കും.നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപമുണ്ട്. റെയില്‍വെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്പനക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നപ്പോഴാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

Share This Video


Download

  
Report form