Idukki dam opened after 26 years
കാത്തിരിപ്പിനൊടുവില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ നടവിലുത്തെ ഷട്ടറാണ് ഉച്ചക്ക് 12:30 തോടെ തുറന്നത്. അമ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് പരീക്ഷണ തുറക്കല്‍ നടത്തിയത്. ജലനിരപ്പ് 2399 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തരമായി അണക്കെട്ട് തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്.
#Idukkidam