CHEST PAIN VARIOUS REASONS

News60ML 2018-05-19

Views 3

നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!

നെഞ്ചു വേദന മറ്റു പല രോഗങ്ങളുടെയും കാരണമാകാം


നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചു വേദന മറ്റു പല രോഗങ്ങളുടെയും കാരണമാകാം
നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം.
നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയര്‍പ്പും തളര്‍ച്ചയും ഉണ്ടാകാം.ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയില്‍ വായുനിറയുന്ന ന്യൂമോതൊറാക്‌സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം.ശ്വാസംവലിച്ചുവിടുമ്പോള്‍ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിന്റെ നീര്‍ക്കെട്ടിനെത്തുടര്‍ന്നുണ്ടാകുന്ന വേദന. നെഞ്ചിന്റെ നീര്‍ക്കെട്ടുള്ള ഭാഗത്ത് അമര്‍ത്തുമ്പോള്‍ വേദനയുണ്ടാകുന്നു. ഇവയെല്ലാം കൂടാതെ മാനസികസമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടാകുന്ന വിഭ്രാന്തിയെത്തുടര്‍ന്നും ശക്തമായ 'നെഞ്ചുവേദന' ഉണ്ടാകാം.

Share This Video


Download

  
Report form