വൃക്കയില്‍ കല്ലുണ്ടാകുന്നത് എങ്ങനെ?
കാത്സ്യം ഫോസ്ഫേറ്റ് കൊണ്ടുള്ള കല്ലുകൾ ആണ് മറ്റൊരിനം
വൃക്കയില്‍ കല്ലുണ്ടാവുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്.എന്തൊക്കെ കാര്യങ്ങള്‍ നിങ്ങളുടെ വൃക്കയില്‍ കല്ലുകള്‍ സൃഷ്ടിക്കും എന്നറിയാം.മൂത്രത്തിലുള്ള ചിലയിനം രാസവസ്തുക്കളുടെ സാന്ദ്രത കൂടുന്നത് മൂലമോ മറ്റു കാരണങ്ങളാലോ ക്രിസ്റ്റൽ ആയി രൂപാന്തരപ്പെട്ടു കല്ലുകളായി വളരാൻ ഇടയാകുന്നു. യൂറിക് ആസിഡ് എന്ന രാസവസ്തു ശരീരത്തിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്നതു മൂലം കല്ലുകൾ ഉണ്ടാകാം. രക്തത്തിൽ യൂറിക് ആസിഡ് മൂലം സന്ധി വീക്കവും ഉണ്ടാകാം . ഇത്തരം കല്ലുകൾ പരമ്പാരാഗതമായി ഉണ്ടാകാനിടയുണ്ട്. ക്രിസ്റ്റയിൻ എന്ന അമിനോ ആസിഡ് മൂത്രത്തിൽ വർദ്ധിയ്ക്കുന്ന അവസ്ഥയിലും കല്ലുകൾ ഉത്പാദിപ്പിയ്ക്കപ്പെടാം.കാത്സ്യം ഫോസ്ഫേറ്റ് കൊണ്ടുള്ള കല്ലുകൾ ആണ് മറ്റൊരിനം.