പുരുഷന്മാര്‍ സൂക്ഷിക്കൂ...ആസ്പിരിന്‍ ക്യാന്‍സറുണ്ടാക്കോ...???
ആസ്പിരിന്റെ അമിത ഉപയോഗം സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പുതിയ റിപ്പോര്‍ട്ട്
ദിവസേന ആസ്പിരിന്‍ ഉപയോഗിക്കുന്നത് പുരുഷന്മാരില്‍ സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഇരട്ടിയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയ സ്തംഭനവും മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഇവയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാനാവും എന്നിരിക്കെ പുതിയ കണ്ടെത്തല്‍ ഗവേഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഹൃദയ സ്തംഭനം വരാനുള്ള സാധ്യതകളും അമാശയ, വന്‍കുടല്‍, പ്രോസ്തേറ്റ്, സ്തനം എന്നിവയില്‍ വരുന്ന അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതകളും കുറയ്ക്കാന്‍ ആസ്പിരിന്‍ ഉപയോഗത്തിലൂടെ സാധിക്കും.ആസ്പിരിന്‍ ഉപയോഗിക്കുകയും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന രണ്ട് ലക്ഷം രോഗികളുടെ മെഡിക്കല്‍ റെക്കോഡ് ഡാറ്റ താരതമ്യം ചെയ്താണ് അന്തിമ ഫലത്തിലെത്തിയത്. 18 നും 89 നും ഇടയില്‍ പ്രായമായ തൊക്ക് രോഗമില്ലാത്തവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ അവര്‍ക്കുണ്ടാകുന്ന മാറ്റം നിരീക്ഷിക്കും. 195140 രോഗികളില്‍ 1187 പേര്‍ ദിവസേന 81 മുതല്‍ 325 മില്ലി ഗ്രാം വരെ അസ്പിരിന്‍ ഉപയോഗിക്കുന്നുണ്ട്. ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡെര്‍മറ്റോളജി വിഭാഗമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്