മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്നും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. എങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ചില മോശം സിനിമകളില്‍ അഭിനയിക്കേണ്ടിവരുന്നു. അത് ബോധപൂര്‍വ്വമല്ല. ചില സിനിമകള്‍ ചെയ്തുവരുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അവ മോശം സിനിമകളുടെ ഗണത്തിലായിപ്പോകുകയാണ്. സിനിമകള്‍ മോശമായാലും അതില്‍ മോഹന്‍ലാലിന്‍റെ പ്രകടനം മോശമായിരുന്നു എന്ന് ഒരിക്കലും ആരും ആരോപിച്ചിട്ടില്ല.
#Mohanlal #Lalettan