വീണ്ടും മലയാളത്തിന്റെ ബിഗ് എംസ് ഒരേ ദിവസം തിയറ്ററുകളിലെത്തുകയാണ്. ഇത്തവണത്തെ പെരുന്നാള്‍ കാലം ഗംഭീരമാക്കാന്‍ മോഹന്‍ലാല്‍ ചിത്രം നീരാളിയും മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതതികളും എത്തും. ഇരുവരുടെയും ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രങ്ങളാണിത്. ജൂണ്‍ 14 റിലീസാണ് ഇരു ചിത്രങ്ങളും ലക്ഷ്യം വെക്കുന്നത്.
സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി മുംബൈയിലും പൂനെയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
#Mohanlal #Mammootty