നിങ്ങൾ മറ്റൊരാളിൽ നിന്നും അകലെയാണെങ്കിൽ കൂടുതലും മെസേജുകളിലൂടെയാണ് ആശയവിനിമയം സാധ്യമാകുന്നത്. എന്നാൽ പെൺകുട്ടികൾക്ക് മെസേജ് അയക്കുമ്പോൾ പുരുഷന്മാർ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും മെസേജിൽ കൂടി പറയാതിരിക്കുക. കാരണം ഏറെ ഉത്തരവാദിത്തം നിറഞ്ഞതും വികാരപരവുമായ ഒരു തീരുമാനമാണിത്. ഇത്തരം കാര്യങ്ങൾ നേരിട്ട് തന്നെ പറയുന്നതാണ് ഉത്തമം.