Liga's Sister Against Pinarai Vijayan And DGP
കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ വിദേശവനിത ലിത്വാനിയ സ്വദേശി ലിഗയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് ആവർത്തിച്ച് സഹോദരി ഇലിസ. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താൻ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലിസ പറഞ്ഞു.