വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ രാജ്യത്ത് പരക്കെ അക്രമം. മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ, ബിന്ദ്, മൊരേന, സാഗർ, ബാൽഘട്ട്, സത്ന ജില്ലകളിലാണ് ബന്ദ് അനുകൂലികളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്.രാജസ്ഥാനിലും പഞ്ചാബിലും ദളിത് സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. രാജസ്ഥാനിലെ ബർമേറിൽ ബന്ദ് അനുകൂലികളും പോലീസും ഏറ്റുമുട്ടി. നിരവധി പ്രതിഷേധക്കാർക്കും പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു.
#Bandh #BharathBandh