ഭാരത് ബന്ദ് ഒരുക്കി പത്മാവതിന് സ്വീകരണം...!!!

News60ML 2018-01-21

Views 0

ഭാരത് ബന്ദ് ഒരുക്കി പത്മാവതിന് സ്വീകരണം...!!!

പത്മാവത് റിലീസ് നാളില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ണിസേന



പത്മാവദിയില്‍ വിവാദം ശക്തിപ്പെടുത്തി രണ്ടും കല്‍പ്പിച്ച കര്‍ണിസേന.റിലീസിന് അനുവദിക്കില്ലെന്നുറച്ച് പ്രതിഷേധം.സഞ്ജയ് ലീല ബെന്‍സാലി ഒരുക്കുന്ന പത്മാവതിന്റെ റിലീസ് ചെയ്യുന്ന ജനുവരി 25ന് കര്‍ണിസേന ഭാരത് ബന്ദ് ആചരിക്കുന്നു.ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നും കര്‍ണിസേന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.സംവിധായകനായ ബെന്‍സാലിക്കും റാണി പത്മിനിയെ അവതരിപ്പിക്കുന്ന നടി ദീപിക പദുക്കോണിനും പരസ്യ വധഭീഷണിയുമുണ്ട്.ബന്ദ് ശക്തമാണെന്നത് ഉറപ്പിക്കാന്‍ രജ്പുത് കര്‍ണിസേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി മുംബെയില്‍ തന്നെയുണ്ടാവുമെന്ന് വ്യക്തമാക്കി.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചു വന്ന കൂട്ട ആത്മഹത്യയായ ജോഹര്‍ അനുഷ്ഠിക്കുമെന്ന കര്‍ണിസേന ഭീഷണിയും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.


Padmaavat release: Karni Sena calls for 'Bharat bandh' on January 25

india

Share This Video


Download

  
Report form
RELATED VIDEOS