,
the #1 network for Dailymotioners:
അൽ കിതാബ് പഠന പരമ്പര
27.03.2018
(12/9/17 contd)
അസ്സ്വലാ അസ്സ്വലാ പരമ്പര 22
വിഷയം : നിസ്‌കാരത്തിന് ശേഷമുള്ള ദിക്റുകൾ
MODULE 1/27.3.2018
നിസ്ക്കാരം കഴിഞ്ഞ ശേഷം, സാധിക്കുമെങ്കിൽ, വുദുവോടു കൂടി നിസ്‌കാര സ്ഥാനത്ത് അഥവാ മസ്ജിദിൽ തന്നെ ബന്ധിതനായിരിക്കുന്നതു പുണ്യകരമാണ്.ഇങ്ങിനെ ചെയ്യുന്ന വ്യക്തിക്ക് വേണ്ടി മലക്കുകൾ റഹ്മത്തിനും പാപമോചനത്തിനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കും എന്ന് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ കാണാം. ദിക്ർ , ഖുർആൻ പാരായണം,ദീനീ പഠനം, ഇഅതികാഫു തുടങ്ങിയ വിവിധ പ്രവർത്തികൾക്ക് വേണ്ടി മസ്ജിദിൽ തങ്ങുന്നവർക്ക് ഈ പുണ്യം ലഭിക്കുന്നതാണ്.
സ്വഹീഹുൽ ബുഖാരി :
كتاب الصلاة
باب الْحَدَثِ فِي الْمَسْجِدِ
മസ്ജിദിൽ വച്ച് ചെറിയ അശുദ്ധി ഉണ്ടാവുന്നത് സംബന്ധിച്ച് പറയുന്ന ബാബ്
.......................
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങളിൽ ഒരാൾ അവന്റെ( നിസ്ക്കാരം കഴിഞ്ഞു) മുസ്വല്ലയിൽ/ മസ്ജിദിൽ അവശേഷിക്കുന്നിടത്തോളം സമയം , അവനു ചെറിയ അശുദ്ധി സംഭവിച്ചിട്ടില്ലെങ്കിൽ,അവനു വേണ്ടി മലക്കുകൾ
اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ
' അല്ലാഹുവേ .. ഇവന് കരുണ ചെയ്യേണമേ.... അല്ലാഹുവേ .. ഇവന് പാപം പൊറുത്തു കൊടുക്കേണമേ... ' എന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=850
സ്വഹീഹു മുസ്‌ലിം :
كتاب الْمَسَاجِدِ وَمَوَاضِعِ الصَّلاَةِ
മസ്ജിദുകളും നിസ്‌കാര സ്ഥാനങ്ങളും സംബന്ധിച്ച് പറയുന്ന കിതാബ്
باب اسْتِحْبَابِ الذِّكْرِ بَعْدَ الصَّلاَةِ وَبَيَان صِفَتِهِ
നിസ്‌കാരത്തിന് ശേഷം ദിക്ർ സുന്നത്താണെന്നതും അതിന്റെ രൂപവും സംബന്ധിച്ച് പറയുന്ന ബാബ്
ഹദീസ്:
حَدَّثَنَا دَاوُدُ بْنُ رُشَيْدٍ، حَدَّثَنَا الْوَلِيدُ، عَنِ الأَوْزَاعِيِّ، عَنْ أَبِي عَمَّارٍ، - اسْمُهُ شَدَّادُ بْنُ عَبْدِ اللَّهِ - عَنْ أَبِي أَسْمَاءَ، عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اس..