ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ അടുത്ത സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലിമരക്കാറാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമയെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ഫോട്ടോയായിരുന്നു പ്രതീക്ഷ വര്‍ധിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെയും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.