Aami is on the way, read the preview
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മഞ്ജു വാര്യര്‍ അഭിനയിച്ച ആമി തിയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുകയാണ്. തുടക്കം മുതല്‍ ഈ സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. നായികയായി വിദ്യാ ബാലനെ തീരുമാനിച്ചതും താരം പിന്‍മാറിയതും പിന്നീട് ട്രെയിലറും ഗാനവുമൊക്കെ പുറത്തുവന്നപ്പോഴും വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു.