വലിയൊരു ഉത്തരവാദിത്വമായിരുന്നു ആദി എന്ന ചിത്രം. വലിയ പ്രതീക്ഷയോടെ മോഹന്‍ലാല്‍ എന്നെ ഏല്‍പിച്ചതാണത്. അവരുടെ മകന്റെ കഴിവ് പ്രകടിപ്പിക്കാന്‍ പാകത്തിനൊരു സ്‌ക്രിപ്റ്റ് ഒക്കെ തയ്യാറാക്കി ചെയ്തു. പക്ഷെ അതെങ്ങനെ പുറത്ത് വരും എന്ന ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തതോടെ അതൊക്കെ പോയി. ഞാനിപ്പോള്‍ ഹാപ്പിയാണ്.ഒരു കാവി മുണ്ടുമുടുത്ത് എന്റെ ചിത്രത്തിന് ക്ലാപ്പ് അടിക്കാന്‍ സഹസംവിധായകനായി പ്രണവ് വരുമ്പോള്‍ അയാള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. പലരും എന്നോട് ചോദിച്ചു, പ്രണവ് അഭിനയിക്കുമോ എന്ന്. പക്ഷെ അയാള്‍ക്ക് അഭിനയത്തില്‍ താത്പര്യമില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പുസ്തകം എഴുതണം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. കുറച്ച് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഡയറക്ടറായി വന്നത് എന്നും പ്രണവ് പറഞ്ഞിരുന്നു.വളരെ യാദൃശ്ചികമായിട്ടാണ് പിന്നെ അത് സംഭവിച്ചത്. ലാലേട്ടനൊക്കെ സമ്മര്‍ദ്ദമുണ്ടാക്കിയപ്പോള്‍, 'എന്നാല്‍ ഓകെ ഒരെണ്ണം ചെയ്തു നോക്കാം' എന്ന് പ്രണവ് സമ്മതിക്കുകയായിരുന്നു.