ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരിക്കുകയാണ് മലപ്പുറം വണ്ടൂരില്‍. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തക ജാമിദ ടീച്ചറാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. ജാമിദയെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം പേര്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ വണ്‍ഇന്ത്യ പ്രതിനിധി എന്‍.പി ശക്കീറുമായി ജാമിദ ടീച്ചര്‍ സംസാരിക്കുന്നു.നമ്മുടെ മാത്രം സമൂഹത്തിന്റെ പ്രത്യേകതയാണ് ആരെങ്കിലും ചെയ്യുന്നതു മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ എന്നത്. ആരൊക്കെയോ എന്തൊക്കെയോ ചെയ്തുവെച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സ്ത്രീ വെള്ളിയാഴ്ച നമസ്‌കാരത്തിന് ലീഡ് ചെയ്യുത്. ഞാന്‍ 1993 മുതല്‍ ചേകന്നൂര്‍ മൗലവി സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ്.
Jamida Beevi, the first Muslim woman to lead Friday prayers in India talking to Oneindia