എംപിയും നമ്മുടെ പ്രിയപ്പെട്ട നടനുമായ ഇന്നസെന്റ് സൂര്യ ടിവിയുടെ ലാഫിങ് വില്ല എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ഇന്നസെന്റിന്റെ പഴയ ആരാധികയായ അന്നമ്മ പ്രത്യക്ഷപ്പെട്ടത്. എല്ലാവരേയും വെള്ളം കുടിപ്പിക്കുന്ന ഇന്നസെന്റ് അന്നമ്മയുടെ മുന്നിൽ ശരിയ്ക്കും വെള്ളം കുടിപ്പിച്ചു.
ഇന്നസെന്റിന്റെ പഴയ കാമുകിയായി എത്തിയത് ഒരു ചെറിയ കുറുമ്പിയാണ്. ഇന്നച്ചായോ എന്ന് വിളിച്ചുകൊണ്ടാണ് കക്ഷി സ്റ്റേജിലേയ്ക്ക് കയറിയത് തികച്ചു ഹസ്യ പരിപാടിയാണ് ലാഫിങ് വില്ല. നവ്യ നായർ , മണിയൻ പിള്ള രാജു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി എന്നിവരാണ് പരിപാടിയിലെ മറ്റു താരങ്ങൾ. ലാഫിങ് വില്ലയിൽ ഇന്നസെന്റ് അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാൻ അന്നമ്മ എത്തിയത്. ബാല്യകാല സഖിയായിട്ടാണ് അന്നമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. ബന്ധു ബലത്തിലൂടെ സർക്കാർ അനൂകൂല്യങ്ങൾ തട്ടിയെടുക്കുന്നവരെ ചെറുതായിട്ടെന്നും പരിപാടി ട്രോളിയിട്ടുണ്ട്.