നാളെ, റിപ്പബ്ലിക് ദിനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ആദി റിലീസ് ചെയ്യുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകര്‍ മാത്രമല്ല, സിനിമാ സെലിബ്രിറ്റികളും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്മാര്‍ അപ്പു എന്ന പ്രണവിനും ആദി സിനിമയ്ക്കും ആശംസകളുമായി എത്തിക്കഴിഞ്ഞു. നടന്‍ ഹരീഷ് പേരടി പ്രണവിനൊപ്പം പ്രവൃത്തിച്ച അനുഭവങ്ങള്‍ക്കൊപ്പമാണ് അപ്പുവിനും ആദിയ്ക്കും ആശംസ നേര്‍ന്നത്.മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്മാര്‍ അപ്പു എന്ന പ്രണവിനും ആദി സിനിമയ്ക്കും ആശംസകളുമായി എത്തിക്കഴിഞ്ഞു. നടന്‍ ഹരീഷ് പേരടി പ്രണവിനൊപ്പം പ്രവൃത്തിച്ച അനുഭവങ്ങള്‍ക്കൊപ്പമാണ് അപ്പുവിനും ആദിയ്ക്കും ആശംസ നേര്‍ന്നത്.ഒരു സഹ സംവിധായകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടന്‍മാരുടെ ആവശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു.. ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു.